Ind disable

Tuesday, October 27, 2009

എന്താ ശരിയല്ലെ?

സ്നേഹിക്കുക എന്നത് ഒരു വലിയ സംഭവം തന്നെ അല്ലങ്കില്‍ ഞാന്‍ നിന്നെ ഇങ്ങനെ സ്നേഹിക്കുമോ? ഇങ്ങനെ എന്ന് പറയുമ്പോ ആര്ക്കും ഒരു സംശയവും തോന്നണ്ട ഞാന്‍ സ്നേഹിക്കുന്ന ആള്ക്ക് എടുത്ത് പറയത്തക്ക ഒരു പ്രത്യേകതയും ഇല്ല..എന്നേക്കാള്‍ സുന്ദരനാണൊ എന്ന് ചോദിച്ചാലും അല്ല..പിന്നെ!!പിന്നെ ഞാനങ്ങ് പ്രേമിച്ച് പോയി.. ഒരു പൈങ്കിളി കഥ പോലെ ഇങ്ങനെ നീണ്ട് നീണ്ട് ഞങ്ങളുടെ പ്രേമം ഒരു വഴിയിലുമെത്താതെ നില്ക്കുമ്പോഴാണ്. എനിക്കൊരു കല്യാണ ആലോചന വരുന്നത്.നല്ല സുന്ദരന്‍ സാമ്പത്തികമായും ഞങ്ങളേക്കാള്‍ ഒരുപാട് മുന്നിലാണ്..പക്ഷെ എനിക്കാ ചെക്കനെ ആദ്യത്തെ നോട്ടത്തിലെ ഇഷ്ടപ്പെട്ടില്ല.അവന്റെ മുഖത്ത് നോക്കിയാലറിയാം ഇന്നേവരെ അവന്‍ ഒരു പെണ്ണിനെയും പ്രേമിച്ചിട്ടില്ല.കാരണം പ്രേമം ഭീരുക്കള്ക്ക് പറഞ്ഞിട്ടുള്ളതല്ല..അത് അവന്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട്. ഒരു ഭീരുവിനെകെട്ടി എന്റെ ജീവിതം കുളമാക്കാന്‍ എന്നെക്കിട്ടില്ല എന്ന എന്റെ അഭിപ്രായത്തോട് പക്ഷെ എല്ലാവര്ക്കും എതിര്പ്പായിരുന്നു..എടീ ഇന്നത്തെക്കാലത്ത് ഇങ്ങനെ ഒരു ചെക്കനെ എവിടെ നിന്ന് കിട്ടും .? ഈ കാലം അത്ര ശരിയല്ല. എസ്.എമ്.എസ്, ഇന്റര്നെറ്റ് പ്രേമങ്ങളൊന്നുമില്ലാത്ത, ഒരു ഓര്കുട്ടനല്ലാത്ത ഒരുത്തനെ കണ്ടെത്തിയതില്‍ നീ സന്തോഷിക്കണം ...ഈ അമ്മക്കും അച്ചനും ഒക്കെ എന്തറിയാം ..പ്രേമിക്കുക എന്ന് പറഞ്ഞാല്‍ ഈ ധാരാവി എന്ന് പറയുന്ന ചേരി മോഹന്‍ലാല്‍ ഒരു പൂവ പറിക്കുമ്പോലെ ഒറ്റരാത്രി കൊണ്ട് ഒഴിപ്പിച്ചെടുത്തപൊലെ അത്ര നിസ്സാരമാണന്നൊ...
എന്തെല്ലാമോ പറഞ്ഞ് ഞാന്‍ ഒടുവില്‍ ആ കല്യാണാലോചനയും മുടക്കി കഥാനായകനെ വിളിച്ചറിയിക്കാന്‍ തീരുമാനിച്ചു..അവനുക്കൂടെ അറിയട്ടെ ഞാനെത്ര കഷ്ടപ്പെട്ടാണ്. ഇത് വേണ്ടന്ന് വച്ചത് എന്ന്..അവനവിടെ ഇരുന്ന് ഞാനൊരു തൊട്ടാവാടി ആണെന്നും , നമുക്കു മഴ വരുമ്പോ മീന്‍ പിടിക്കണമെന്നും , ഉറുമ്പുകളുടെ കല്യാണം കൂടണമെന്നുമൊക്കെ പറഞ്ഞാ മതീലോ..പ്രാന്തന്‍ പൊട്ടന്..എന്റെ ഉണ്ടക്കണ്ണാണെന്നും വിറകുകൊള്ളി വിരലാണെന്നും ഒക്കെ പറയുമ്പോലെ അത്ര ഈസി അല്ല മോനെ ഈ കളി..എന്ന് ഞാന്‍ പറഞ്ഞ് നിര്ത്തിയതും അവന്റെ മറുപടി വന്നു കഴിഞ്ഞു..ടി പൊട്ടി എനിക്കറിയാരുന്നു എത്ര പണമൊ ഭംഗിയൊ ഉള്ളവന്‍ വന്നാലും എന്റെ പെണ്ണിന്റെ മനസ്സിളികല്ലാന്ന്..ചെറുതാണ്‍ എന്ന് നിങ്ങള്ക്ക് തോന്നുമെങ്കിലും അവന്റെ മുഖത്ത് അപ്പോള്‍ എന്നെക്കുറിച്ചുള്ള വിശ്വാസം ഞാന്‍ വായിച്ചെടുത്തു. ഐ.ലവ്.യു എന്ന് ആയിരം പ്രാവശ്യം പറയുന്നതൊനേക്കാള്‍ ആത്മാര്ത്ഥമായ ഒരു വാക്ക്...