Ind disable

Tuesday, January 20, 2009

നമുക്കു ഗ്രാമങ്ങളില്‍ ചെന്ന്...

ഒരിക്കല്‍ അവനെന്നോട്
ഗ്രമാത്തിന്റെ കുളിരും,
മഞ്ചാടിക്കുരുവും,
മയില്പ്പീലിയും,
മഴയുമൊന്നുമില്ലാതെ
നമ്മുടെ പ്രണയം വിരസമാകുന്നു..
വരൂ നമുക്കു ഗ്രാമങ്ങളില്‍ ചെന്ന്...
ഐസ്ക്രീമും,
ചോക്കളേറ്റും ,
സിനിമയുംഒന്നുമില്ലാതെ..
എന്ത് പ്രണയം ?
ഞാന്‍ മൊബൈലില്‍ നിന്നും
അവന്റെ നമ്പര്‍ ഡിലീറ്റ് ചെയ്തു.

Monday, January 19, 2009

കറുത്ത പൂച്ച

നിര്‍ജീവമായ എന്റെ ശൂന്യത നിറച്ചിരുന്ന
കറുത്ത പഞ്ഞിക്കെട്ടു രോമമുള്ള പൂച്ചക്കുട്ടി
ആദ്യമെന്റെ ദേഷ്യത്തില്‍ പകച്ചു
അതിന്റെ രോദനം നൊമ്പരമായി
പിന്നെ സ്നേഹമായി വളര്‍ന്നു.
കണ്ണാടി പോലെയതിന്റെ കണ്ണുകളില്‍
ഞാന്‍ മറ്റൊരു രൂപം കാണുകയായിരുന്നു.
ആഴ്ചകള്‍ക്കപ്പുറം പൂച്ചയുടെ
വയറ്റിലെ മുറുമുറുപ്പ്..
അപരിചിത സ്വരം ..
അനന്തരം ഞാനസ്വസ്ഥയായി
ഒരു നാള്‍ ഉറക്കത്തില്‍ കൈനീട്ടി ..
കറുത്ത പഞ്ഞിക്കെട്ടു രോമത്തിന്റെ
ഇളം ചൂട്പകര്ന്ന സ്നേഹത്തിന്റെ
തലോടലില്‍ ഉറങ്ങിയുണര്‍ന്നപ്പോള്‍
കറുത്ത് രോമത്തിന്റെ ഇളം
ചൂടിനപ്പുറം നിര്ജീവമായ തണുപ്പു ബാധിച്ച ശരീരം ..