Ind disable

Thursday, December 18, 2014

നിന്നെപ്പെറ്റി

പുഴുവായുറങ്ങി ഞാന്‍
ഉണര്‍ന്നപ്പോള്‍
പൂമ്പാറ്റയായിരിക്കുന്നു
അത്രയും പ്രണയാത്താല്‍
സ്വപനത്തില്‍
ആരാണുമ്മവച്ചത്!
........വീരാന്‍കുട്ടി............

Wednesday, August 14, 2013

പ്രണയകാലം

“മരിച്ചവരെക്കുറിച്ച്
നീ എന്തിനോര്‍ക്കണം
മരിച്ചവരാരും നമ്മേ കുറിച്ചോര്‍ക്കാത്തപ്പോള്‍“
...വീരാന്‍‌കുട്ടി..

Sunday, May 19, 2013

വേനലില്‍ ഒരു പ്രണയം

പ്രണയം ഇങ്ങനെ ആണ് . സമയവും കാലവും ഒന്നുമില്ല. കാരണം ഇവിടെ വേനല്‍ വല്ലാതെ കനത്ത് വരുന്നു. ഓഫീസിനകത്ത് എ.സി റൂമില്‍ പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ മണ്ണില്‍ നിന്നും ആവി പോങ്ങുന്നത് കാണാമെന്നായിരിക്കുന്നു.മെയ്മാസലില്ലികളും,ഗുല്‍മോഹറുകളും നിറയെപൂത്ത് നില്‍ക്കുന്ന വഴികള്‍.വേലിമുഴുവന്‍ പല നിറങ്ങളില്‍ ബോഗണ്‍വില്ലകള്‍. മഞ്ഞ നിറത്തിലെ പേരറിയാത്ത നിരവധിപൂക്കള്‍.വേനലിലും സൌന്ദര്യം ഉണ്ട് എന്നവന്റെ കണ്ടെത്തല്‍ ശരിയാണെന്നെനിക്ക് തൊന്നി. മൊബൈലില്‍ ശബ്ദം കുറച്ച് ഒരു പാട്ട് വച്ചിരിക്കുന്നത് മെല്ലെ മെല്ലെ എനിക്ക് കേള്‍ക്കാം.

"बहारों फूल बरसाओ, मेरा मेहबूब आया हैं 
हवाओ रागनी गाओ, मेरा मेहबूब आया हैं 
ओ लाली फूल की मेहंदी लगा इन गोरे हाथों में 
उतर आ ऐ घटा काजल लगा इन प्यारी आँखों में 
सितारों माँग भर जाओ, मेरा मेहबूब आया हैं 
" 
മുഹമ്മദ് റാഫി പാടിക്കോണ്ടേയിരുന്നു. കണ്ണുകളടച്ച് ഞാന്‍ ഓരോന്നാലോചിച്ചിരുന്നു.  ഈ ദിവസങ്ങള്‍ എല്ലാം കടന്ന് പോകുന്നത് എത്ര യാന്ത്രികമായിട്ടാണെന്നെനിക്ക് തോന്നി. ഒന്നിനെക്കുറിച്ചും ആലോചനയില്ല, നിന്റേത് മാത്രമായ ലോകത്തേക്ക് ഞാന്‍ ഒതുങ്ങിക്കൂടിയിരിക്കുന്നു. മനസ്സില്‍ ഒരു കവിത 
“ചുട്ടുപൊള്ളുന്ന എന്റെ പ്രണയത്തിനെപ്പോഴും  ആശ്വാസം നിന്റെ സ്നേഹത്തണല്‍ “ 
എന്റെ പൊട്ടക്കവിത ഈ വേനലില്‍ നിന്നെ ചിരിപ്പിക്കട്ടെ.Friday, March 1, 2013

കാപ്പിപ്പൂക്കളുടെ സുഗന്ധം

നീണ്ട ഇടവേളക്കുശേഷം വീണ്ടും പ്രണയകാലമെത്തിയിരിക്കുന്നു. അതിനു കാരണമുണ്ട് ഇന്നലെ വരെ അവനെവിടെ ആയിരുന്നു എന്നറിയില്ലരുന്നു എങ്കിലും പെട്ടന്ന് രാത്രിയില്‍ ഒരു ഫോണ്‍കോള്‍.അവനുമാത്രം കഴിയുന്ന രീതിയില്‍ നിഷ്കളങ്കതയില്‍ സംസാരിച്ചിരുന്നു. അവന്‍ അപ്രതീക്ഷിതമായി നാട്ടില്‍ പോയതും അവിടെ വേനല്‍ മഴ പെയ്തതും നിറയെ കാപ്പിപ്പൂക്കള്‍ പൂത്തതും..അങ്ങനെ പറഞ്ഞു തീരാത്ത വിശേഷങ്ങള്‍. കാപ്പിപ്പൂക്കള്‍ വെളുത്ത് നിര്‍മലമായിരിക്കും എന്നാണവനെ കണ്ടെത്തല്‍.കാപ്പിപ്പൂക്കളുടെ സുഗന്ധം, പേരയിലയുടെ മണം, മാന്തളിരിന്റെ കുളിര്‍ അങ്ങനെ മുഴുവനും നൊസ്റ്റാള്‍ജിയ നിറഞ്ഞ സംസാ‍രം ചിലപ്പോള്‍ ദേഷ്യം വരും. പക്ഷെ ചിലപ്പോഴെല്ലാം വല്ലാത്ത ഇഷ്ടവും.....:)


Thursday, May 31, 2012

മഞ്ചരി പതക്

എത്രനേരമായി ഈ ഉറക്കമുണര്‍ന്ന് കിടപ്പ് തുടങ്ങിയിട്ടെന്നറിയില്ല. ഇരുളിലേക്ക് കണ്ണ് നട്ട് എന്തൊക്കയൊ ആലോചിച്ച്. ആരോടെങ്കിലുമൊന്ന് സംസാരിക്കണമെന്ന് തോന്നി. ക്ലോക്കില്‌ രണ്ട് മുപ്പത്. ഈ അസമയത്ത് ആരെ വിളിക്കാ‍ന്‍. ഓ എന്നെ വിളിച്ചാലെന്താ എന്ന നിന്റെ മുഖത്തെനിക്ക് വായിച്ചെടുക്കാം. നീ ഓര്‍ക്കുന്നില്ലെ നമ്മുടെ കൂടെ ജമ്മു യൂണിവേഴ്സിറ്റിയില്‍ ഒരു കോണ്‍ഫറന്‍സിലുണ്ടായിരുന്ന മഞ്ചരി പതക്ക് എന്ന വെളുത്തു മെലിഞ്ഞ പെണ്‍കുട്ടിയെ. അവളെ ഞാന്‍ കഴിഞ്ഞ ദിവസം നൈനിറ്റാളിലെ കുമയൂണ്‍ യൂണിവേഴ്സിറ്റിയില്‍ വച്ച് കണ്ടു. ഹിമാലയന്‍ ഗ്ലേഷ്യര്‍ ഉരുകിതീരുന്നു എന്നൊക്കെ നീ ഈയിടെ പേപ്പറി ല്‍ വായിച്ചത് ഓര്‍മയുണ്ടാകുമല്ലൊ? അതിനെ തുടര്‍ന്ന് വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു പ്രോജക്ട് എടുത്തിരുന്നു. അതില്‍ പ്രോജക്ട് ഫെലോ ആണവള്‍‌‌. എനിക്കവളെ ആദ്യം മനസ്സിലായതെ ഇല്ല. അവളാകെ മാറിപ്പൊയി. നേരത്തെ എത്ര സുന്ദരി ആയിരുന്നു അവള്‍ . ഇപ്പോള്‍ ആകെ കോലം കെട്ട്. ഞങ്ങള്‍ യൂണിവേഴ്സിറ്റി ഇരിക്കുന്ന മലയുടെ മുകളില്‍ നിന്ന് താഴ നൈനിറ്റാള്‍ തടാകം വരെ നടന്നു. ഞങ്ങള്‍ ഒരു ബോട്ടിങ് നടത്തുകയും ചെയുതു. നീ പണ്ട് പറഞ്ഞ കഥ ഒക്കെ അവള്‍ക്ക് നല്ല ഓര്‍മയുണ്ട്.ഞാന്‍ നിന്നെക്കുറിച്ച് അവളോട് ചോദിച്ചു. അവള്‍ ചിരിച്ചു നിങ്ങളെ എങ്ങനെ മറക്കാന്‍ എന്ന ഒരു വാക്ക് മാത്രമാണ് പറഞ്ഞത്. നോക്കു അവള്‍ക്കിപ്പോഴും ഞാനും നീയും രണ്ടല്ല. പിന്നെ അവളുടെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞു അപ്പൊഴാണ് ഞാന്‍ എന്തെ ഇത്ര നേരമായി അത് ചോദിക്കുകപോലും ചെയ്യാതിരുന്നത് എന്ന് ചിന്തിച്ചത് തന്നെ. നൈറ്റാളില്‍ നിന്ന് ഭീം താളിലേക്കും, മറ്റ് തടകങ്ങളിലേക്കും വിനോദ സഞ്ചാരികളെ കൊണ്ട് പോകുന്ന ഒരു ടൂര്‍ ഓപറേറ്ററാണയാള്‍.അവരു തമ്മില്‍ കാഴചയില്‍ ഒരു ഒരു ഇരുപത് വയസ്സിന്റെ വ്യത്യാസം ഉണ്ടാകും. ചിലപ്പോ അത് എന്തോ എനിക്ക് ഒന്നും ചോദിക്കാന്‍ തോന്നിയില്ല. ആ പെണ്‍കുട്ടിയെ നീ എത്ര കളിയാകിയിരുന്നതാണ്, നിന്നെക്കെട്ടാന്‍ വരുന്ന സുന്ദരനാരായിരിക്കും എന്ന് ചൊദിക്കുമ്പോ അവളുടെ മുഖത്ത് എത്ര നാണമായിരുന്നു. എന്നിട്ടിപ്പോള്‍ അച്ഛന്റെ പ്രാ‍യമുള്ള ഒരാള്‍ ! നിനക്ക് വേണ്ടി നൈനാ ദേവിയുടെ ഒരു മെഴുകുതിരി അവള്‍ തന്നു വിട്ടിട്ടുണ്ട് അതെന്റെ കയ്യില്‍ ഭദ്രമായിരിക്കുന്നു.

മഴവില്‍ഇന്നലെപെയ്ത മഴയില്‍ മാനത്ത്
 മാരിവില്‍ വര്‍ണങ്ങള്‍ തീര്‍ത്തു-
 മിന്നുമാപുഞ്ചിരി മാനസത്തില്‍
 ഒരു  കുഞ്ഞോളമായ് പിന്നെ
വന്‍‌ തിരയായ് !

Monday, November 28, 2011

മഞ്ഞുകാലം

ഒരു കാരണവും ഇല്ലാതെ ദേഷ്യപ്പെട്ട് അവന്‍ ഫോണ്‍ വച്ചിട്ട് പോയി. പിന്നീട് ഒന്നു വിളിക്കാന്‍ തോന്നിയതുമില്ല. കയ്യില്‍ ഒരു പുസ്തകം പോലും വായിക്കാനില്ലാത്തതിനാല്‍ വെറുതെ പുതച്ച് മൂടിക്കിടന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കി മഞ്ഞില്‍ മുങ്ങി നില്‍ക്കുന്ന മരങ്ങള്‍ മാത്രം കാണാം. ചെറിയ നടപ്പാതയിലൂടെ ആരൊക്കയോ ഉറക്കെ സംസാരിച്ച് കൊണ്ട് പോകുന്നു. വെറുതെ ഒന്നു പുറത്തിറങ്ങി നടക്കാനാന്‍ തോന്നി. കഥകളിലേത് പോലെ എന്റെ തോളിലൂടെ കയ്യിട്ട് അവനും വേണമെന്നാണ് ഇപ്പൊ ചിന്ത. മഴപോലെ ഈ മഞ്ഞിനെയും അവന്റെ കൂടെ ഞാന്‍ എന്നും അനുഭവിച്ചിട്ടുള്ളത്. വീടിരിക്കുന്ന മലമുകളില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ കാണുന്ന കോടമഞ്ഞിന്റെ ഭംഗിയെക്കുറിച്ച്, രാത്രിയില്‍ റോഡ് കാണാനാവാതെ മലയോരത്തെ നൈറ്റ് കടയില്‍ വണ്ടി നിര്‍ത്തി ചായകുടിക്കുന്നതിനെക്കുറിച്ച്, എല്ലാം അവന്‍ എത്രയോ വട്ടം പറഞ്ഞ് മോഹിപ്പിച്ചിരിക്കുന്നു. ആദ്യമായി കോടമഞ്ഞ് കാണുന്നത് കുടജാദ്രിയില്‍ പോകുമ്പോഴാണ് സ്റ്റഡി ടൂറീന്റെ ഭാഗമായി, നവംബറില്‍ കോടമഞ്ഞും, ചന്നം പിന്നം പെയ്തമഴയും എല്ലാവരെയും തണുപ്പിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന ഷാള്‍ ഒന്നിച്ച് പുതച്ച് മലമുകളില്‍ ഇരുന്നത് ഇന്നലക്കഴിഞ്ഞപോലെ മനസ്സിലുണ്ട് അവന്റെ കവിത ആയിരുന്നു എല്ലാവര്‍ക്കും കേള്‍ക്കേണ്ടത്. ഭൂപേന്ദ്രയുടെ ഒരു ഗസല്‍ പാടി. “കിസി നസര്‍ തേരാ ഇന്തസാര്‍ ആജ് ഭി ഹേ, കഹാ ഹൊ തും ക യെ ദില്‍ ഭികരാര്‍ ആജ് ഭി ഹെ” മനോഹരമായി അവന്‍ പാടി.
അന്ന് അവന്‍ ഒരു കഥയും പറഞ്ഞു എം.ടി യുടെ “വാനപ്രസ്ഥം“. അത് അന്ന് വായിക്കണം എന്ന് മനസ്സില്‍ കരുതിയെങ്കിലും അത് വായിക്കാതെ ഞാന്‍ പിന്നീട് “തീര്‍ത്ഥയാത്ര“ എന്ന പടം കണ്ടു. അവന്‍ പറയുമ്പോലെ ഓരോ നിമിഷവും ഓരോ ജീവിതം. കണ്ണുകളടച്ച് ഞാന്‍ ഉറങ്ങാതെ കിടന്നു.മഞ്ഞുകാലം തണുപ്പുമാത്രമല്ല ചില ഓര്‍മകളും ബാക്കിയാക്കുന്നു, നിന്നെക്കൂറിച്ചുള്ള ചില നനുത്ത സ്നേഹത്തിന്റെ മാത്രം ഓര്‍മ്മകള്‍!!